എഡ്മന്റണില്‍ റോഡിന് കുറുകെ ഇഴഞ്ഞുനീങ്ങുന്ന പാമ്പുകളെ സൂക്ഷിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് 

By: 600002 On: Aug 28, 2025, 10:46 AM


എഡ്മന്റണിന് സമീപം സ്ഥിതി ചെയ്യുന്ന കുക്കിംഗ് ലേക്ക്-ബ്ലാക്ക്ഫൂട്ട് പ്രൊവിന്‍ഷ്യല്‍ റിക്രിയേഷന്‍ ഏരിയ, മിക്കെലോണ്‍ ലേക്ക് പ്രൊവിന്‍ഷ്യല്‍ റിക്രിയേഷന്‍ ഏരിയ എന്നിവടങ്ങളില്‍ റോഡുകളിലൂടെ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ്.

റോഡുകളിലൂടെ വാഹനമോടിക്കുന്നവര്‍ ഗാര്‍ട്ടര്‍ പാമ്പുകളെ ശ്രദ്ധിക്കണമെന്നും പാമ്പുകളെ ഒഴിവാക്കി യാത്ര ചെയ്യണമെന്നും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് അറിയിച്ചു. പ്രാദേശിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങുന്നതിനാല്‍ ഫാള്‍ സീസണില്‍ ഈ പാമ്പുകള്‍ റോഡുകള്‍ മുറിച്ചുകടന്ന് സഞ്ചരിക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശ്രദ്ധിക്കണമെന്നും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് നിര്‍ദ്ദേശിക്കുന്നു. 

ആല്‍ബെര്‍ട്ടയില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന പാമ്പാണ് ഗാര്‍ട്ടര്‍ പാമ്പുകള്‍. മൂന്ന് ഇനങ്ങളുണ്ട് ഇവ. ഈ പാമ്പുകള്‍ വിഷമുള്ളവയോ ഉപദ്രവകാരികളോ അല്ല. ചെറിയ പല്ലുകളുണ്ട്. കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവയുടെ ശരീരഭാഗത്ത് വാഹനം കയറാതെ സൂക്ഷിക്കണമെന്നും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് അറിയിച്ചു.