കാനഡയുടെ ടെക് തൊഴിൽ വിപണി തകർച്ചയിലേക്ക് നീങ്ങിയതായി പുതിയ പഠനം

By: 600110 On: Aug 27, 2025, 9:08 AM

 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയുടെ ടെക് തൊഴിൽ വിപണി തകർച്ചയിലേക്ക് നീങ്ങിയതായി പുതിയ പഠനം. ജോബ് പോസ്റ്റിംഗ് സൈറ്റായ ഇൻഡീഡീസിൻ്റേതാണ് പുതിയ കണ്ടെത്തൽ. 2020ൻ്റെ തുടക്കത്തിലെ  തൊഴിൽ അവസരവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിലെ ഒഴിവുകൾ 19 ശതമാനം കുറഞ്ഞുവെന്നാണ് പറയുന്നത്. 

വിപണിയിലുണ്ടായ മാറ്റങ്ങളും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ സമീപകാല മുന്നേറ്റങ്ങളും ടെക് സ്ഥാപനങ്ങൾ തൊഴിലാളികളുടെ എണ്ണം കൂട്ടുന്നതിൽ കാണിച്ച  താൽപര്യക്കുറവോ ആകാം ഈ ഇടിവിന് കാരണമെന്ന് ഇൻഡീഡ് പറയുന്നു. 2022 അവസാനത്തിൽ ChatGPT പുറത്തിറങ്ങിയപ്പോൾ തന്നെ ടെക് ജോബ് പോസ്റ്റിംഗുകൾ കുറഞ്ഞു തുടങ്ങിയിരുന്നു. ഇത് AI-യിൽ താൽപ്പര്യം വർദ്ധിപ്പിക്കാൻ കാരണമായി. അതുകൊണ്ട് തന്നെ ടെക് മേഖലയിലെ തൊഴിൽ മാന്ദ്യത്തിൻ്റെ പ്രധാന കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇൻഡീഡ് വ്യക്തമാക്കുന്നു. ടെക് ജോലി പോസ്റ്റിംഗുകളിലെ കുറവിൻ്റെ ഭൂരിഭാഗവും സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികകളിലാണ് സംഭവിച്ചിരിക്കുന്നതെങ്കിലും, 2020ൻ്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ AI-യുമായി ബന്ധപ്പെട്ട ജോലികളിലേക്കുള്ള നിയമനങ്ങൾ ഇപ്പോഴും ഉയർന്ന നിലയിലാണ്.