വിമാന യാത്രകളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കേണ്ട പരാതികളുടെ എണ്ണം 2028 ആകുമ്പോഴേക്കും 126,000 ആയി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആക്‌സസ് ടു ഇന്‍ഫര്‍മേഷന്‍ പ്രകാരം ഗോ പബ്ലിക്കിന് ലഭിച്ച പുതിയ ഡാറ്റയില്‍ എയര്‍ ട്രാവല്‍ കംപ്ലയ്ന്റ് ബ്ലാക്ക്‌ലോഗ് കുത്തനെ വര്‍ധിക്കുമെന്ന് പറയുന്നു. 2028 ആകുമ്പോഴേക്കും 45 ശതമാനം വരെ പരാതികളുടെ എണ്ണം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള സിടിഎയുടെ രീതിയിലാണ് നീണ്ട കാലതാമസമെന്ന് ചില അഡ്വക്കേറ്റുകളും കുറ്റപ്പെടുത്തുന്നു.
പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള സംവിധാനം വളരെ സങ്കീര്‍ണമാണെന്ന് എയര്‍ പാസഞ്ചര്‍ റൈറ്റ്‌സ് സ്ഥാപകനായ ഗാബോര്‍ ലുകാക്‌സ് പറയുന്നു. ഗതാഗത മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് വഴി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര, അര്‍ധ ജുഡീഷ്യല്‍ ഏജന്‍സിയാണ് സിടിഎ.
വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കേണ്ടതുണ്ട് എന്നും വിമാന യാത്രക്കാരുടെ സംരക്ഷണം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫ്രീലാന്‍ഡിന്റെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.