മനോഹരമായൊരു അവധിക്കാലം ആസൂത്രണം ചെയ്യുന്നവര്‍ ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കാനഡ. ഏഷ്യയിലെ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്കാണ് യാത്രാ ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
സുരക്ഷയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ യാത്ര ആസൂത്രണം ചെയ്യുന്നവര്‍ രജിസ്‌ട്രേഷന്‍ ഓഫ് കനേഡിയന്‍സ് എബ്രോഡ്(ROCA) എന്നതില്‍ സൈന്‍ അപ്പ് ചെയ്യണമെന്ന് അധികൃതര്‍ അറിയിക്കുന്നു. ഇത് വിദേശത്തേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് അടിയന്തരാവസ്ഥയെ കുറിച്ചോ അല്ലെങ്കില്‍ മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ചോ അപ്‌ഡേറ്റുകള്‍ നല്‍കുവാന്‍ സഹായിക്കുന്നു.
രാഷ്ട്രീയ, ആഭ്യന്തര സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍, വെള്ളപ്പൊക്കം, മഴ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ കാരണം വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കാനുമാണ് കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.