ഫെഡറല്‍ ജോലി സ്ഥലങ്ങളില്‍ ബോര്‍ഡര്‍, സ്‌പൈ ഏജന്‍സികള്‍ ഏറ്റവും മോശം സ്ഥാപനങ്ങള്‍: സര്‍വേ 

By: 600002 On: Aug 26, 2025, 10:26 AM

 

ഫെഡറല്‍ ജോലി സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ ഏറ്റവും മോശം സ്ഥാപനങ്ങള്‍ ബോര്‍ഡര്‍, സ്‌പൈ ഏജന്‍സികളെന്ന് സര്‍വേ റിപ്പോര്‍ട്ട്. കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയിലെയും കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിലെയും ജീവനക്കാര്‍ അവരുടെ ഓഫീസുകള്‍ ജോലി ചെയ്യാന്‍ മികച്ച സ്ഥലമായി ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ഫെഡറല്‍ പബ്ലിക് സര്‍വീസ് സര്‍വേ സൂചിപ്പിക്കുന്നു. 2024 ലെ പബ്ലിക് സര്‍വീസ് എപ്ലോയി സര്‍വേയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാരോട് ജോലി സ്ഥലത്തെ സംതൃപ്തി സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിച്ചു. ഇതില്‍ നേതൃത്വം, ക്ഷേമം, കോംപന്‍സേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. 

സിബിഎസ്എ, ഇന്ത്യന്‍ ഓയില്‍, ഗ്യാസ് കാനഡ എന്നിവ ഏറ്റവും മോശം സ്ഥാനത്ത് ഇടം നേടി. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള 46 ശതമാനം ആളുകള്‍ മാത്രം ജോലി ചെയ്യാന്‍ അനുയോജ്യമായ സ്ഥലങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിലെ 48 ശതമാനം ആളുകളും കാനഡ ഓഡിറ്റര്‍ ജനറല്‍ ഓഫീസിലെ 49 ശതമാനം ആളുകളും തങ്ങളുടെ ജോലി സ്ഥലം ജോലി ചെയ്യാന്‍ മികച്ച സ്ഥലമായി ശുപാര്‍ശ ചെയ്യുമെന്ന് പറഞ്ഞു. 

ഒരു ജീവനക്കാരന്റെ അനുഭവ സമ്പത്തിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്ന് സിബിഎസ്എ വക്താവ് ജാക്വിലിന്‍ റോബി പറഞ്ഞു. സുരക്ഷിതമായ ജോലി സ്ഥലം, ജീവനക്കാരുടെ ക്ഷേമം, എല്ലാത്തരം പീഡനങ്ങളില്‍ നിന്നും മുക്തമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുള്ള അവരുടെ അവകാശം എന്നിവ സ്വാധീനിക്കുന്നു. 

വര്‍ക്ക്-ലൈഫ് ബാലന്‍സ്, ജോലിയില്‍ നിന്നുള്ള സംതൃപ്തി, പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം തുടങ്ങി നിരവധി മേഖലകളില്‍ സിബിഎസ്എ ജീവനക്കാര്‍ മൊത്തത്തില്‍ പൊതുസേവനത്തേക്കാള്‍ മോശമായി അനുഭവിക്കുന്നുണ്ടെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 2024 ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 31 വരെ നടന്ന സര്‍വേയില്‍ 93 ഫെഡറല്‍ വകുപ്പുകളിലെയും ഏജന്‍സികളിലെയും 186000 ത്തിലധികം ജീവനക്കാര്‍ പങ്കെടുത്തു. 50.5 ശതമാനം പ്രതികരണ നിരക്കാണ് ലഭിച്ചത്.