യുഎസ് അതിര്‍ത്തിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയില്‍ വര്‍ധന 

By: 600002 On: Aug 25, 2025, 1:24 PM

 

യുഎസ് അതിര്‍ത്തിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. യാത്രക്കാരുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 14,899 ഉപകരണങ്ങളാണ് പരിശോധിച്ചത്. 2018 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. ഈ കാലയളവില്‍ ഇരട്ടിയോളം വര്‍ധനയുണ്ടായാതായാണ് കണക്കുകള്‍. 

യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(CBP) വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 400 ദശലക്ഷം യാത്രക്കാരില്‍ 0.01 ശതമാനം പേരുടെ ഉപകരണങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നത്. പരിശോധിക്കപ്പെടുന്നവരില്‍ 78 ശതമാനം പേരും അമേരിക്കന്‍ പൗരന്മാരല്ല. പരിശോധനകള്‍ ഭീകരവാദം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ഈ നടപടി സഹായിക്കുന്നുവെന്നും സിബിപി പറയുന്നു. എന്നാല്‍ ഈ നടപടി സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.