അമേരിക്കയ്ക്ക് എതിരായ പകരം തീരുവകളിൽ ചിലത് പിൻവലിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി

By: 600110 On: Aug 23, 2025, 7:59 AM

 

അമേരിക്കയ്ക്ക് എതിരായ പകരം തീരുവകളിൽ ചിലത് പിൻവലിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി. അമേരിക്കയുമായുള്ള വ്യാപാരചർച്ച പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തീരുമാനം. മാറ്റം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 

കാർണിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വ്യാഴാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. പുതിയ തീരുമാനം യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ സഹായിക്കുമെന്ന് ട്രംപ് ഉറപ്പ് നൽകിയതായി കാർണി സ്ഥിരീകരിച്ചു. ഭൂരിഭാഗം സാധനങ്ങൾക്കും കാനഡയും യുഎസും സ്വതന്ത്ര വ്യാപാരം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കാർണി പറഞ്ഞു. എന്നാൽ സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളഇൽ തീരുവ നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. തീരുവകൾ ഒഴിവാക്കാനുള്ള തീരുമാനത്തെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. കാർണിയുമായുള്ള ടെലിഫോൺ സംഭാഷണം ഫലപ്രദമായിരുന്നു എന്നും ട്രംപ് പറഞ്ഞു. താൻ അമേരിക്കയ്ക്കു വേണ്ടിയാണ് പോരാടുന്നത്. കാനഡയുമായി നല്ല ബന്ധം പുലർത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ താരിഫ് കുറയ്ക്കാനുള്ള കാർണിയുടെ തീരുമാനത്തെ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ വിമർശിച്ചു. കാർണിയുടെ തീരുമാനം ബലഹീനതയും കീഴടങ്ങലുമായി വിലയിരുത്തപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു.