യുഎസ് അതിര്‍ത്തിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന ഏറ്റവും ഉയര്‍ന്ന നിലയില്‍ 

By: 600002 On: Aug 22, 2025, 10:30 AM

 


മൂന്ന് മാസ കാലയളവില്‍ യുഎസ് അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ എണ്ണം ഉയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് അതിര്‍ത്തിയില്‍ ഇമിഗ്രേഷന്‍ സ്‌ക്രീനിംഗ് നടത്തിയ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ 14,899 ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിച്ചതായി ഡാറ്റ സൂചിപ്പിക്കുന്നു. ഇത് 2022 ന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡ് ഉയരത്തേക്കാള്‍ 17 ശതമാനം കൂടുതലാണ്. 

അതിര്‍ത്തിയില്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ യാത്രക്കാരന്റെ ഉപകരണത്തിന്റെ പാസ്‌വേഡ് ആവശ്യപ്പെടുകയും അതിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. വിദേശ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കാന്‍ കഴിയില്ലെങ്കിലും ഡിവൈസ് പരിശോധിക്കാന്‍ വിസമ്മതിച്ചാല്‍ താല്‍ക്കാലികമായി ഡിവൈസ് പിടിച്ചെടുക്കാന്‍ സാധിക്കും.