മോൺട്രിയലിൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പ്രായപൂർത്തിയാകാത്ത യുവാവ് അറസ്റ്റിൽ

By: 600110 On: Aug 21, 2025, 10:50 AM

 

മോൺട്രിയലിൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പ്രായപൂർത്തിയാകാത്ത യുവാവിനെ ആർ‌സി‌എം‌പി അറസ്റ്റ് ചെയ്തു. യുവാവ് ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പ്രതിജ്ഞയെടുത്തിരുന്നുവെന്നും തീവ്രവാദ ഗ്രൂപ്പിനുവേണ്ടി ആക്രമണം നടത്താൻ തയ്യാറായിരുന്നുവെന്നും കമ്മീഷണർ എറിക് ഗാസെ പറഞ്ഞു. ആക്രമണത്തിനായി എകെ-47 പോലുള്ള ആയുധങ്ങൾ വാങ്ങാനാണ് യുവാക്കൾ ഉദ്ദേശിച്ചിരുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതെന്നും  പൊതുജനങ്ങൾ ഒരിക്കലും അപകടത്തിലായിരുന്നില്ലെന്നും  ഗാസ് വ്യക്തമാക്കി. തീവ്രവാദ ആവശ്യങ്ങൾക്കായി സ്വത്തോ അല്ലെങ്കിൽ സേവനങ്ങളോ നൽകുകയോ ലഭ്യമാക്കുകയോ ചെയ്യുക, ഒരു തീവ്രവാദ ഗ്രൂപ്പിൻ്റെ പ്രവർത്തനത്തിൽ പങ്കെടുക്കുക,  തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കുക എന്നീ മൂന്ന് കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയിരിക്കുന്നത്