ഗ്ലാസ് കഷ്ണങ്ങള്‍ കണ്ടെത്തി; കാനഡയിലെ ജനപ്രിയ വിസ്‌കി ക്രൗണ്‍ റോയല്‍ റിസര്‍വ് സിഎഫ്‌ഐഎ തിരിച്ചുവിളിച്ചു 

By: 600002 On: Aug 21, 2025, 10:19 AM

 

കാനഡയിലെ പ്രവിശ്യകളിലുടനീളം വില്‍ക്കുന്ന ക്രൗണ്‍ റോയല്‍ റിസര്‍വ് എന്ന ജനപ്രിയ വിസ്‌കി ബ്രാന്‍ഡ് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി (സിഎഫ്‌ഐഎ) തിരിച്ചുവിളിച്ചു. ഗ്ലാസ് കഷ്ണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിസ്‌കി തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് സിഎഫ്‌ഐഎ പ്രസ്താവനയില്‍ അറിയിച്ചു. നിര്‍മാണ കമ്പനിയായ ഡിയാജിയോ കാനഡ ഇന്‍കോര്‍പ്പറേറ്റഡ് പ്രത്യേക ലോട്ട് തിരിച്ചുവിളിച്ചതായി സ്ഥിരീകരിച്ചു. ബ്രാന്‍ഡിന്റെ 12 വര്‍ഷം പഴക്കമുള്ള കനേഡിയന്‍ വിസ്‌കിയാണ് ക്രൗണ്‍ റോയല്‍ റിസര്‍വ്. 

യൂണിവേഴ്‌സല്‍ പ്രോഡക്ട് കോഡ്(UPC) 082000 809920, 5199  എന്നീ നമ്പറുകളിലുള്ള 650 മി.ല്ലി കുപ്പിയിലാണ് പ്രശ്‌നം കണ്ടെത്തിയത്. തിരിച്ചുവിളിച്ച ഉല്‍പ്പന്നങ്ങള്‍ എത്ര വിറ്റഴിച്ചുവെന്നോ എപ്പോള്‍ വില്‍പ്പന നടത്തിയെന്നോ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഉല്‍പ്പന്നം കഴിച്ച് എന്തെങ്കിലും പരുക്കുകളോ സംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല