കാനഡയില്‍ ചെള്ള് പരത്തുന്ന രോഗമായ റോക്കി മൗണ്ടെയ്ന്‍ സ്‌പോട്ടഡ് ഫീവര്‍ പകരുന്നതായി റിപ്പോര്‍ട്ട്. ഒന്റാരിയോയിലും ക്യുബെക്കിലും ഈ വര്‍ഷം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമാദ്യം ഒന്റാരിയോയില്‍ നായ്ക്കളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിക്കെറ്റ്‌സിയ റിക്കെറ്റ്‌സി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് റോക്കി മൗണ്ടെയ്ന്‍ സ്‌പോട്ടഡ് ഫീവര്‍.
1890 കളില്‍ ഇഡാഹോയിലെയും മൊണ്ടാനയിലെയും റോക്കി മൗണ്ടെയ്ന്‍ താഴ്‌വരകളിലാണ് ആദ്യമായി ഈ ചെള്ളുകളെ തിരിച്ചറിഞ്ഞത്. അതിനാലാണ് റോക്കി മൗണ്ടെയ്ന്‍ ടിക്ക് എന്ന് വിശേഷിപ്പിക്കുന്നത്. മനുഷ്യരില്‍ രോഗം ബാധിച്ചു കഴിഞ്ഞാല്‍ പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, പേശി വേദന, വിശപ്പില്ലായ്മ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
സാധാരണ ആന്റിബയോട്ടിക് ആയ ഡോക്‌സിസൈക്ലിന്‍ ഉപയോഗിച്ച് ഈ രോഗം ചികിത്സിക്കാം. മിക്ക ആളുകളുടെ രോഗം ചികിത്സയ്ക്ക് ശേഷം പൂര്‍ണമായി സുഖം പ്രാപിക്കുന്നുണ്ട്. എന്നാല്‍ ചികിത്സ നല്‍കിയാലും അഞ്ച് മുതല്‍ 10 ശതമാനം വരെ കേസുകളില്‍ രോഗം ഗുരുതരമായേക്കാമെന്ന് യുഎസ് ആസ്ഥാനമായുള്ള ക്ലീവ്‌ലാന്‍ഡ് ക്ലിനിക് റിപ്പോര്‍ട്ട് ചെയ്യുന്നു.