സറേയിലെ നോണ്‍-പ്രോഫിറ്റ് ഇമിഗ്രന്റ് സപ്പോര്‍ട്ട് സര്‍വീസ് ഓഫീസിന് പുറത്ത് സിഇഒയ്ക്ക് നേരെ ബിയര്‍ സ്േ്രപ ആക്രമണം 

By: 600002 On: Aug 20, 2025, 6:31 AM


സറേയിലെ ഒരു നോണ്‍-പ്രോഫിറ്റ് ഇമിഗ്രന്റ് സപ്പോര്‍ട്ട് സര്‍വീസ് ഓഫീസ് സിഇഒയ്ക്ക് നേരെ ബിയര്‍ സ്േ്രപ
ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. പ്രോഗ്രസീവ് ഇന്റര്‍കള്‍ച്ചറല്‍ കമ്മ്യൂണിറ്റി സര്‍വീസസ് സൊസൈറ്റിയുടെ(പിഐസിഎസ്) പ്രസിഡന്റും സിഇഒയുമായ സ്തബീര്‍ സിംഗ് ചീമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓഗസ്റ്റ് 1ന് വൈകിട്ട് 6 മണിയോടെയായിരുന്നു ആക്രമണം. ഇത് തന്നെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് സംശയിക്കുന്നതായി ചീമ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 
 
128 സ്ട്രീറ്റിന് സമീപമുള്ള 80 അവന്യൂവിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്ത്, ഒരു വെളുത്ത ഡോഡ്ജ് പിക്കപ്പ് ട്രക്കില്‍ രണ്ട് പേര്‍ ചീമയ്ക്ക് നേരെ നടന്ന്അടുക്കുന്നതും ബിയര്‍ സ്േ്രപ മുഖത്തേക്ക് ചീറ്റിക്കുന്നതും  വീഡിയോയില്‍ കാണാം. സ്േ്രപ ചെയ്യുന്നതിന് മുമ്പ് മുഖം തിരിച്ചതിനാലും നിലത്തേക്ക് വീണതിനാലും തന്റെ ദേഹത്തേക്ക് ബിയര്‍ സ്‌പ്രേ തെറിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.