കാനഡയില്‍ ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അവരുടെ ഡിവൈസുകള്‍ സ്വയം നന്നാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. സെല്‍ഫ് സര്‍വീസ് റിപ്പയര്‍ പ്രോഗ്രാം എന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിയില്‍ ഉപകരണങ്ങള്‍ നന്നാക്കാന്‍ ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സ്, ടൂള്‍സ്, മാനുവല്‍ എന്നിവ ലഭ്യമാക്കും.
ഐഫോണ്‍ നന്നാക്കാനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാന്‍ പ്രോഗ്രാം സഹായിക്കും. വര്‍ഷങ്ങളായി ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍(പ്രത്യേകിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍) അവരുടെ ഡിവൈസുകള്‍ നന്നാക്കാനുള്ള അവകാശം ആവശ്‌പ്പെടുന്നുണ്ട്.
ഐപാഡുകള്‍, ഐഫോണുകള്‍, മാക്കുകള്‍ എന്നിവ നന്നാക്കാന്‍ പ്രോഗ്രാമിലൂടെ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി.