എയര്‍ കാനഡ എയര്‍ലൈനുമായി താല്‍ക്കാലിക കരാറിലെത്തിയതോടെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകളുടെ യൂണിയന്‍ നടത്തി വന്ന സമരം അവസാനിച്ചു. ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍(CUPE) സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ എയര്‍ കാനഡ വിമാനങ്ങള്‍ സര്‍വീസുകള്‍ പുന:രാരംഭിച്ചു.
തിങ്കളാഴ്ച വൈകിട്ട് എയര്‍ കാനഡയുമായി ചര്‍ച്ച ആരംഭിച്ചതായി യൂണിയന്‍ പറഞ്ഞിരുന്നു. സമരം ആരംഭിച്ചതോടെ എയര്‍ കാനഡയ്ക്ക് നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് പതിനായിരക്കണക്കിന് യാത്രക്കാരെയും ബാധിച്ചു.