ടൈപ്പ് 2 പ്രമേഹ രോഗികളില്‍ വൃക്ക തകരാറിലാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഒസെംപിക്കിന് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കി. ഫ്‌ളോ എന്ന് വിളിക്കപ്പെടുന്ന അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പ്ലാസിബോ എടുക്കുന്നവരെ അപേക്ഷിച്ച് ഒസെംപിക്ക് കഴിക്കുന്ന രോഗികളില്‍ വൃക്ക തകരാറിലാകാനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു.
ഒസെംപിക്കിന്റെ നിര്‍മാണ കമ്പനിയായ നോവോ നോര്‍ഡിസ്‌ക് ധനസഹായത്തോടെ കാനഡ ഉള്‍പ്പെടെ 28 രാജ്യങ്ങളിലാണ് ഫ്‌ളോ പരീക്ഷണം നടത്തിയത്. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനാല്‍ പ്രമേഹ മരുന്നായി കാനഡയിലാണ് ഒസെംപിക്ക് ആദ്യമായി അംഗീകരിച്ചത്. വിശപ്പ് കുറയ്ക്കാനും ഇതിന് കഴിയും.