ഒന്റാരിയോയില്‍ മദ്യ ലഹരിയില്‍ 911 നമ്പറില്‍ വിളിച്ച് കുത്തേറ്റതായി തെറ്റായ റിപ്പോര്‍ട്ട് ചെയ്തയാള്‍ അറസ്റ്റില്‍ 

By: 600002 On: Aug 19, 2025, 11:46 AM

 

മദ്യ ലഹരിയില്‍ 911 എമര്‍ജന്‍സി നമ്പറില്‍ കുത്തേറ്റതായി വ്യാജ റിപ്പോര്‍ട്ട് ചെയ്തയാളെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10 മണിയോടെ സഡ്ബറിയ്ക്ക് സമീപം എസ്പനോളയിലെ വീട്ടില്‍ നിന്നുമാണ് കുത്തേറ്റതായുള്ള വിവരം പോലീസിന് ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് കുത്തേറ്റതായി ആരെയും കണ്ടെത്തിയില്ലെന്ന് സ്ഥിരീകരിച്ചു. എമര്‍ജന്‍സി നമ്പറില്‍ വിളിച്ചയാള്‍ മദ്യപിച്ചിരുന്നു. 

വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചതിനും ശല്യം ചെയ്തതിനും ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അടിയന്തര സംവിധാനത്തിന്റെ ദുരുപയോഗമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു.