ഈ വര്‍ഷം കാനഡയില്‍ താമസിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങള്‍; പട്ടികയില്‍ ഒന്നാം സ്ഥാനം നേടി കാല്‍ഗറി 

By: 600002 On: Aug 19, 2025, 10:55 AM

 

കാനഡയില്‍ താമസിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കാല്‍ഗറി ഒന്നാം സ്ഥാനം നേടി. ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷന്‍സാണ് പട്ടിക പുറത്തിറക്കിയത്. അഫോര്‍ഡബിള്‍ ലിവിംഗ്, ഉയര്‍ന്ന ജീവിത നിലവാരം, തൊഴിലവസരങ്ങള്‍ എന്നീ ഘടകങ്ങളാണ് നഗരത്തെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ സഹായിച്ചത്. 2024 ല്‍ ലോകത്തിലെ ഏറ്റവും ജീവിക്കാന്‍ കഴിയുന്ന അഞ്ചാമത്തെ നഗരമായും 2025 ല്‍ താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ആറാമത്തെ നഗരമായും കാല്‍ഗറി തെരഞ്ഞെടുക്കപ്പെട്ടു. 

കാല്‍ഗറിയില്‍ ജീവിതച്ചെലവ് മിതമാണ്. വാടക ഒഴികെയുള്ള ഒരു വ്യക്തിയുടെ ശരാശരി പ്രതിമാസ ചെലവുകള്‍ ഏകദേശം 1,581 ഡോളറാണ്. കുറഞ്ഞ നികുതി താമസക്കാരുടെ ഡിസ്‌പോസിബിള്‍ ഇന്‍കം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കാല്‍ഗറിയിലെ ജീവിത നിലവാരം മൊത്തത്തില്‍ ഉയര്‍ന്നതാണ്. ജീവിത നിലവാക സൂചികയില്‍ 176.3 പോയിന്റ് നേടി. 

താരതമ്യേന കുറഞ്ഞ കുറ്റകൃത്യ നിരക്കും, മികച്ച ആരോഗ്യ സംരക്ഷണം, മികച്ച വിദ്യാഭ്യാസ സമ്പ്രദായം എന്നിവയും കാല്‍ഗറിയെ നഗരങ്ങളില്‍ മികവുറ്റതാക്കുന്നു. 

കാല്‍ഗറിക്ക് പിന്നാലെ ഓട്ടവ, എഡ്മന്റണ്‍, മോണ്‍ട്രിയല്‍, ഹാമില്‍ട്ടണ്‍ തുടങ്ങിയ നഗരങ്ങളാണ് പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.