സെപ്റ്റംബര്‍ മാസം വരെ കാനഡയില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Aug 19, 2025, 10:22 AM

 


കാനഡയില്‍ സമ്മര്‍ സീസണ്‍ പകുതിയിലേറെയായെങ്കിലും ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ശരാശരിയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ കാലയളവില്‍ കൂടുതല്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പടിഞ്ഞാറന്‍ പ്രവിശ്യകളും കിഴക്കന്‍ തീരവും ജാഗ്രത പാലിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. 

ബീസിയിലെയും പ്രയറി പ്രവിശ്യകളിലെയും വിശാലമായ പ്രദേശങ്ങള്‍ സാധാരണയേക്കാള്‍ വരണ്ടതും ചൂടുള്ളതുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി. 2023 ന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കൂടാതെ, 10 വര്‍ഷത്തെ ശരാശരിയുടെ ഇരട്ടിയിലധികവും.