ഭാര്യയുടെ എഡിഎച്ച്ഡി രോഗം കണക്കിലെടുത്ത് ഇന്ത്യൻ യുവാവിനെ നാടുകടത്തുന്നത് താൽക്കാലികമായി തടഞ്ഞ് ഫെഡറൽ കോടതി

By: 600110 On: Aug 18, 2025, 11:39 AM

ഭാര്യയുടെ എഡിഎച്ച്ഡി രോഗം കാരണം ഇന്ത്യയിൽ നിന്നുള്ള യുവാവിനെ നാടുകടത്തുന്നത് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. ADHD ബാധിതയായ കാനേഡിയൻ ഭാര്യയുടെ ആരോഗ്യ പ്രശ്നങ്ങളും, ഭർത്താവിനെ നാടു കടത്തുന്നത് കാരണം അവർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഫെഡറൽ കോടതി ജഡ്ജിയുടെ നടപടി.

ജഗ്ജിത് സിംഗ് 2021-ൽ താൽക്കാലിക താമസ വിസയിൽ ആണ് കാനഡയിലെത്തിയത്. പിന്നീട് അഭയാർത്ഥി പദവി ആവശ്യപ്പെട്ടിരുന്നു.  ആ അപേക്ഷ പരിഗണനയിൽ ആയിരിക്കുമ്പോൾ, 2024 നവംബറിൽ അദ്ദേഹം ഒരു കനേഡിയൻ സ്ത്രീയെ പരിചയപ്പെട്ടു  അടുത്ത ജനുവരിയിൽ അവർ വിവാഹിതരാവുകയും ചെയ്തു. കോടതി വിധിയിൽ വ്യക്തമാക്കിയതുപോലെ, വിവാഹത്തിന് ഏതാനും ആഴ്ചകൾക്കു ശേഷം ഭർത്താവിന് സ്ഥിരതാമസാവകാശം ലഭിക്കാനായി സ്പൗസൽ സ്പോൺസർഷിപ്പ് സമർപ്പിച്ചു. അതിന് പിന്നാലെ, ജഗ്ജിത് സിംഗ് തൻ്റെ അഭയാർത്ഥി അപേക്ഷ പിൻവലിച്ചു. ഭാര്യയുടെ അപേക്ഷയിൽ അനുകൂല നടപടികൾ ഉണ്ടായെങ്കിലും വിസ കാലാവധി കഴിഞ്ഞതോടെ അഭയാർത്ഥി അപേക്ഷിച്ച ജഗ്ജിത് സിങ്ങിനെ നാടുകടത്താൻ ഉത്തരവിടുകയായിരുന്നു. ആഗസ്റ്റിൽ ആണ് രാജ്യം വിടാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ ഭാര്യയുടെ അപേക്ഷ തീർപ്പാക്കുന്നതുവരെ തൻ്റെ നാടുകടത്തൽ നീട്ടിക്കൊടുക്കണമെന്ന് അദ്ദേഹം കാനഡ ബോർഡർ സർവീസസ് ഏജൻസിയോട് (CBSA) അഭ്യർത്ഥിച്ചു. CBSA അദ്ദേഹത്തിൻ്റെ അഭ്യർത്ഥന നിരസിച്ചു. തുടർന്ന്, സിംഗ് തൻ്റെ നാടുകടത്തൽ നീട്ടിവെക്കാൻ ഫെഡറൽ കോടതിയുടെ ഇടപെടൽ തേടുകയായിരുന്നു