യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചർച്ചക്കാണ് ട്രംപ്, സെലൻസ്കിയെ ക്ഷണിച്ചിരിക്കുന്നത്. ഡോൺബാസ് പൂർണമായും വിട്ടുകൊടുക്കണമെന്ന് അലാസ്ക കൂടിക്കാഴ്ചയിൽ പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുക്രൈനൊപ്പം എന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. സെലൻസ്കിയുടെ ആദ്യ വൈറ്റ് ഹൗസ് സന്ദർശനത്തിലെ പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് യൂറോപ്യൻ നേതാക്കളുടെ പങ്കാളിത്തം.