കാനഡയില്‍ ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത് കാല്‍ഗറിയില്‍ 

By: 600002 On: Aug 16, 2025, 9:33 AM

 

കാനഡയില്‍ വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാല്‍ഗറിയിലെന്ന് റിപ്പോര്‍ട്ട്. ഈ സമ്മര്‍ സീസണില്‍ കനത്ത മഴയാണ് കാല്‍ഗറിയില്‍ പെയ്തത്. കാല്‍ഗറിയില്‍ ഈവര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജൂലൈ മാസത്തിലാണ്. 

ചരിത്രപരമായി നോക്കുമ്പോള്‍ ജൂലൈയില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും മഴയുള്ള മൂന്നാമത്തെ ജൂലൈയായി ഇത് മാറി. 1927 ല്‍ 254.4 മില്ലിമീറ്ററും 2016 ല്‍ 206.1 മില്ലിമാറ്ററുമാണ് രേഖപ്പെടുത്തിയതെന്ന് എണ്‍വയോണ്‍മെന്റ് കാനഡയിലെ ക്ലൈമെന്‍ഹാഗ പറഞ്ഞു. ഈ വര്‍ഷം ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 12 വരെ 210.7 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ആറ് ആഴ്ച കാലയളവില്‍ കാനഡയിലെ ഏറ്റവും മഴ പെയ്ത നഗരമായി കാല്‍ഗറി മാറി.