വീടുകള്‍ക്കുള്ളില്‍ വവ്വാലുകളെ കണ്ടാല്‍ 911 അടിയന്തര നമ്പറിലേക്ക് വിളിക്കേണ്ട കാര്യമില്ലെന്ന് കിംഗ്സ്റ്റണ്‍ പോലീസ്. 911 കോളുകള്‍ വര്‍ധിക്കുന്നതായി ഡിസ്പാച്ചര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ 911 കോളുകള്‍ ഉപയോഗിക്കാവൂ എന്ന് താമസക്കാരെ ഓര്‍മിപ്പിക്കുന്നതായും പോലീസ് പറഞ്ഞു.
വവ്വാലുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും അവയ്ക്ക് റാബിസ് ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചും കിംഗ്സ്റ്റണ്‍ പോലീസ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, വീടിനുള്ളില്‍ വവ്വാലിനെ കണ്ടെത്തിയാല്‍ അതുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും അതിനെ വീട്ടില്‍ നിന്നും പുറത്തേക്ക് പറന്നുപോകാന്‍ അനുവദിക്കുകയും ചെയ്യണം. പ്രൊഫഷണല്‍ സഹായം തേടുകയോ ചെയ്യാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി. വീട്ടിനുള്ളിലോ പരിസരത്തോ ചത്ത വവ്വാലുകളെ കണ്ടെത്തിയാല്‍ ഹെല്‍ത്ത് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.