കാനഡയിലെ ഏറ്റവും ചെലവേറിയ നഗരങ്ങള്‍: ആല്‍ബെര്‍ട്ടയിലെ നഗരങ്ങളിലും വാടക നിരക്ക് കൂടുന്നു 

By: 600002 On: Aug 14, 2025, 11:44 AM

 

കാനഡയിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ആല്‍ബെര്‍ട്ടയിലെ നഗരങ്ങളും ഇടംപിടിക്കുന്നു. കാല്‍ഗറി പ്രവിശ്യയുടെ തലസ്ഥാന നഗരമായ എഡ്മന്റണ്‍ എന്നീ നഗരങ്ങളിലെല്ലാം വാടക നിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും മറ്റ് നഗരങ്ങളെ അപേക്ഷിച്ച് വാടക നിരക്ക് വളരെ കൂടുതലാണ്. കാനഡയിലെ 60 നഗരങ്ങളിലുടനീളമുള്ള വാടക ചെലവുകള്‍ താരതമ്യം ചെയ്ത് Rentals.ca യാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 

ഡാറ്റ പ്രകാരം, എഡ്മന്റണ്‍ രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ 52 ആം സ്ഥാനത്താണ്. വാടക നിരക്കില്‍ നേരിയ കുറവുണ്ടെങ്കിലും പ്രവിശ്യയില്‍ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് എഡ്മന്റണില്‍ വാടക നിരക്ക് കൂടുതലാണ്. നഗരത്തില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി വാടക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.8 ശതമാനം കുറഞ്ഞ് 1,369 ഡോളറായി. അതേസമയം, ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക നിലവില്‍ 1,745 ഡോളറാണ്. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

സതേണ്‍ കാല്‍ഗറി ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ 42 ആം സ്ഥാനത്ത് ഇടംപിടിച്ചു. നഗരത്തില്‍ വണ്‍ ബെഡ്‌റൂം വാടക നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.8 ശതമാനം കുറഞ്ഞ് 1689 ഡോളറിലെത്തി. 

ഫോര്‍ട്ട് മക്മറെ, മെഡിസിന്‍ ഹാറ്റ്, എയര്‍ഡ്രി തുടങ്ങിയ പ്രവിശ്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെല്ലാം വര്‍ഷം തോറും വില കുറയുന്നുണ്ട്. വാടക നിരക്ക് ഏറ്റവും കൂടിയ നഗരമായി റെഡ് ഡീര്‍ 54 ആം സ്ഥാനം പിടിച്ചു. കാനഡയിലെ ഏറ്റവും ചെലവേറിയ 10 വാടക വിപണികളും ബ്രിട്ടീഷ് കൊളംബിയയിലും ഒന്റാരിയോയിലുമാണ് സ്ഥിതി ചെയ്യുന്നത്.