സൈബർ ആക്രമണത്തിൽ ചില യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി വെസ്റ്റ്ജെറ്റ്. പാസ്‌പോർട്ട് പോലുള്ള യാത്രാ രേഖകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് വെസ്റ്റ്ജെറ്റ് അറിയിച്ചത്. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകളും പാസ്‌വേഡുകളും ചോർന്നിട്ടില്ലെന്നും വെസ്റ്റ്ജെറ്റ് വ്യക്തമാക്കി.
പലരിൽ നിന്നും പല വിവരങ്ങളാണ് ചോർത്തപ്പെട്ടതെന്ന് കമ്പനി അറിയിച്ചു. പേര്, ജനനത്തീയതി, ഇമെയിൽ വിലാസം, മെയിലിംഗ് വിലാസം, ഫോൺ നമ്പർ, യാത്രാ ബുക്കിംഗ് നമ്പറുകൾ തുടങ്ങിയവയാണ് ചോർത്തപ്പെട്ടത്. മോഷ്ടിച്ച വിവരങ്ങൾ തട്ടിപ്പിനെ വഞ്ചനയ്‌ക്കോ ഉപയോഗിക്കാമെന്ന് വെസ്റ്റ്‌ജെറ്റ് മുന്നറിയിപ്പ് നൽകി. ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് 24 മാസത്തേക്ക് സൌജന്യ നിരീക്ഷണം വാഗ്ദാനം ചെയ്യുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്. ജൂൺ 13നാണ് വെസ്റ്റ്ജറ്റിൻ്റെ സിസ്റ്റങ്ങളിൽ സംശയാസ്പദമായ പ്രവർത്തനം തിരിച്ചറിഞ്ഞത്. കുറ്റവാളികൾ തങ്ങളുടെ ചില സിസ്റ്റങ്ങളിൽ കടന്നു കയറിയതായും എയർലൈൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് കാനഡയുടെ സ്വകാര്യതാ കമ്മീഷണറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു.