ഫ്രേസര്‍ ഹെല്‍ത്ത് സിഇഒയ്ക്ക് 60,000 ഡോളര്‍ പേഔട്ട് പ്രഖ്യാപിച്ചതിനെതിരെ കടുത്ത വിമര്‍ശനം 

By: 600002 On: Aug 13, 2025, 9:40 AM

 


ഈ വര്‍ഷം ആദ്യം പുറത്താക്കപ്പെട്ട ഫ്രേസര്‍ ഹെല്‍ത്ത് മുന്‍ സിഇഒയ്ക്ക് 600,000 ഡോളര്‍ സെവെറന്‍സ് പേഔട്ട് പ്രഖ്യാപിച്ചതിനെതിരെ വിമര്‍ശനവുമായി കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറമേഷന്‍ രംഗത്ത്. മുന്‍ സിഇഒ ഡോ. വിക്ടോറിയ ലീയ്ക്ക് ഇത്രയധികം പേഔട്ട് ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ ബീസി ബ്രാഞ്ച് അറിയിച്ചു. ഫ്രേസര്‍ ഹെല്‍ത്ത് തിങ്കളാഴ്ച ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത രേഖകള്‍ സൂചിപ്പിക്കുന്നത് ഡോ. വിക്ടോറിയ ലീയുടെ സെവെറെന്‍സ് പേഔട്ട് ബീസി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ്. കൂടാതെ, വിവരാവകാശ രേഖകള്‍ പ്രകാരം, ലീയ്ക്ക് ഏകദേശം 52,000 ഡോളര്‍ വെക്കേഷന്‍ പേഔട്ടും ലഭിക്കുന്നുണ്ട്. 

ബ്രിട്ടീഷ് കൊളംബിയയിലെ സാധാരണക്കാര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുമ്പോള്‍ ഒരു മുന്‍ സിഇഒയ്ക്ക് ഇത്രയധികം വേതനം ലഭ്യമാക്കുക എന്നത് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ബീസി കനേഡിയന്‍ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷന്‍ ഡയറക്ടര്‍ കാര്‍സണ്‍ ബിന്‍ഡ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താന്‍ തുക ഉപയോഗിക്കുന്നതിന് പകരം പേഔട്ട് നല്‍കുന്നതിനോട് യോജിക്കാനാവില്ലെന്ന് പറഞ്ഞ ബിന്‍ഡ സര്‍ക്കാരിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി. 

ഫെബ്രുവരിയിലാണ് സിഇഒ സ്ഥാനത്ത് നിന്നും ലീ പടിയിറങ്ങിയത്. അടുത്ത 18 മാസത്തിനുള്ളില്‍ ലീയ്ക്ക് തുക നല്‍കുമെന്നാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്.