കാനഡയിൽ വീടുകളുടെ പുനർവിൽപ്പന അടുത്ത വർഷത്തോടെ 3.5% കുറയുമെന്ന് പ്രവചനം

By: 600110 On: Aug 13, 2025, 7:44 AM

 

കാനഡയിലെ വീടുകളുടെ പുനർവിൽപ്പന അടുത്ത വർഷത്തോടെ 3.5% കുറയുമെന്ന് പ്രവചനം. ഈ വർഷം മുഴുവൻ വീടു വാങ്ങുന്നതിൽ നിന്ന് കാനഡക്കാർ വിട്ട് നില്ക്കാനാണ് സാധ്യതയെന്നും റോയൽ ബാങ്ക് ഓഫ് കാനഡയുടെ പുതിയ റിപ്പോർട്ട് പറയുന്നു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധം കാനഡയിലെ ഭവന വിപണിയെയും ബാധിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം വീടുകളുടെ വിൽപ്പനയും വിലയും കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം കാനഡയിൽ ഏകദേശം 4,67,100 പഴയ വീടുകളുടെ പുനർവില്പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം കുറവാണിതെന്ന് ആർ‌ബി‌സി റിപ്പോർട്ട് പറയുന്നു. ഈ വർഷത്തിലെ ആദ്യ ആറ് മാസത്തിനുള്ളിലാണ് ഈ കുറവ് സംഭവിച്ചതെന്നും ബാങ്ക് ഓഫ് കാനഡ പറയുന്നു. ഭവന വിപണിയിലെ മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുക ഒൻ്റാരിയോ,  ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളെ ആയിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. എങ്കിലും, സാമ്പത്തിക ആശങ്കകൾ കുറഞ്ഞ് ഒരു തിരിച്ചുവരവിൻ്റെ സൂചനകൾ ദൃശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.  2025ൻ്റെ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവുണ്ടാകുമെന്നും, ഇത് 2026 ൽ ശക്തമായ ഡിമാൻഡിന് വഴിയൊരുക്കുന്നുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

.