മിസിസാഗയില്‍ ഒരു വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചതായി പീല്‍ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. ഡെറി, മക്ലാഫ്‌ലിന്‍ ഏരിയയിലെ റോഡില്‍ നിന്നാണ് വവ്വാലിനെ കണ്ടെത്തിയത്. ഈ വവ്വാലുമായി മനുഷ്യ സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഏജന്‍സി സൂചനകളൊന്നും നല്‍കിയിട്ടില്ല.
ഏതെങ്കിലും മൃഗങ്ങള്‍ കടിക്കുകയോ ശരീരത്തില്‍ നഖമുരഞ്ഞ് പോറല്‍ ഏല്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡറെ സമീപിക്കണമെന്ന് ഏജന്‍സി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
വൈദ്യ ചികിത്സയിലൂടെ പേവിഷ ബാധ തടയാന്‍ കഴിയും. എന്നാല്‍ മനുഷ്യരില്‍ രോഗലക്ഷണങ്ങളോടുകൂടിയ റാബിസ് അണുബാധ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.