കാല്‍ഗറി നോര്‍ത്ത്ഈസ്റ്റ് കാസില്‍റിഡ്ജ് ഏരിയയില്‍ ഒരു വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്ന് പേര്‍ വെടിവെപ്പ് നടത്തിയതായി കാല്‍ഗറി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. കാസില്‍ബ്രൂക്ക് വേയിലെ 100 ബ്ലോക്കിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ ബേസ്‌മെന്റ് സ്യൂട്ടിന്റെ വാതില്‍ പ്രതികള്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.
വീട്ടിലെ താമസക്കാര്‍ മുറിക്കുള്ളില്‍ പൂട്ടിയിരുന്നതിനാല്‍ ആക്രമണം നേരിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളുമേറ്റിട്ടില്ല. വീട്ടികാര്‍ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇത് ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നുവെന്നും പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.