കാല്‍ഗറിയില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പദ്ധതികളുടെ വെര്‍ച്വല്‍ പരിശോധനകളില്‍ വന്‍ വര്‍ധന 

By: 600002 On: Aug 9, 2025, 12:23 PM

 

കാല്‍ഗറിയില്‍ വീടുകളുടെ അറ്റകുറ്റപ്പണികള്‍, വാണിജ്യ വികസനങ്ങള്‍ പോലുള്ള പദ്ധതികള്‍ക്കായി അനുമതി നേടുന്നതിന് റിമോട്ട് വീഡിയോ ഇന്‍സ്‌പെക്ഷന്‍സ്(RVI) ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി സിറ്റി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ RVI ബുക്കിംഗുകളില്‍ 1,248 ശതമാനം വര്‍ധനവുണ്ടായതായി സിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുടമകളും കരാറുകാരും നിര്‍മാണ, വികസന പദ്ധതികള്‍ കാര്യക്ഷമമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് RVI ബുക്കിംഗുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. 

ആര്‍വിഐകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഒരേ ദിവസം വെര്‍ച്വല്‍ പെര്‍മിറ്റ് പരിശോധനകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇവിടെ ഒരു സേഫ്റ്റി കോഡ്‌സ് ഓഫീസര്‍ വീഡിയോ കോളിലൂടെ ഉപഭോക്താവുമായി ബന്ധപ്പെടുകയും ഒരുമാസം അവരുടെ പ്രൊജക്ടിന്റെ വ്യാപ്തി കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥന്‍ ഫീഡ്ബാക്കും നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഏകദേശം അഞ്ച് വര്‍ഷമായി സിറ്റിയില്‍ ബുക്ക് ചെയ്യാന്‍ ഈ സംവിധാനം ലഭ്യമാണ്. വെര്‍ച്വല്‍ ബുക്കിംഗുകളുടെ വര്‍ധനവിനെ തുടര്‍ന്ന് സിറ്റി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 

പ്ലംബിംഗ്‌, ഗ്യാസ്, അല്ലെങ്കില്‍ കെട്ടിട, വികസന പെര്‍മിറ്റ് അംഗീകാരങ്ങള്‍ എന്നിവ ആവശ്യമായി വരുമ്പോള്‍ സിറ്റി വീട്ടുടമസ്ഥര്‍ക്കും കരാറുകാര്‍ക്കും ആര്‍വിഐകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.