അഞ്ച് യുവാക്കളുടെ മരണത്തെ തുടർന്ന് അസമയത്തുള്ള മദ്യവില്പനയ്ക്കെതിരെ നടപടിക്ക് ഒരുങ്ങി കാൽഗറി സർക്കാർ

By: 600110 On: Aug 7, 2025, 3:00 PM

അക്രമങ്ങളിൽ അഞ്ച് യുവാക്കളുടെ മരണത്തെ തുടർന്ന് അസമയത്തുള്ള മദ്യവില്പനയ്ക്കെതിരെ നടപടിക്ക് ഒരുങ്ങി കാൽഗറി സർക്കാർ. കാൽഗറിയിലെ ഇൻ്റർനാഷണൽ അവന്യൂവിലെ മദ്യവിൽപ്പന ശാലകൾക്ക് എതിരെയാണ് കർശന നടപടിക്ക് ഒരുങ്ങുന്നത്.  മൂന്ന് വർഷത്തിനിടെ ഇൻ്റർനാഷണൽ അവന്യൂവിൽ ഉണ്ടായ ആക്രമണത്തെ തുടർന്ന് അഞ്ച് യുവാക്കളാണ് മരിച്ചത്.  പുലർച്ചെ ആണ്  മരണങ്ങൾ ഉണ്ടായത്. അതുകൊണ്ടാണ്  കാൽഗറി പോലീസ് ഇൻ്റർനാഷണൽ അവന്യൂവിലെ മദ്യവിൽപ്പനശാലയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.  

ആൽബെർട്ടയിൽ പുലർച്ചെ രണ്ട് മണിക്ക് ശേഷം മദ്യം വിൽക്കാൻ അനുമതിയില്ല.  അടച്ചുപൂട്ടൽ സമയം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് യുവാക്കൾ വെടിയേറ്റോ, പരസ്പരമുള്ള അക്രമങ്ങളിലോ മരിക്കുക ഉണ്ടായത്. സംഭവങ്ങൾ എല്ലാം ഉണ്ടായത്  റെസ്റ്റോറൻ്റ് ബാറുകളിലോ അല്ലെങ്കിൽ അതിൻ്റെ  പരിസര പ്രദേശങ്ങളിലോ ആയാണ്. ഇതേ തുടർന്ന് രാത്രി ഏറെ വൈകിയുള്ള പാർട്ടികളെയും മദ്യ ഉപയോഗത്തെയും നിയന്ത്രിക്കണമെന്ന് കമ്മ്യൂണിറ്റി നേതാക്കൾ ഏറെ നാളുകളായി അധികാരികളോട് ആവശ്യപ്പെടുന്നുണ്ട്.  എന്നാൽ ഫെബ്രുവരിയിൽ 24 വയസ്സുള്ള യുവാവിൻ്റെ മരണത്തിന് ശേഷമാണ് ഒടുവിൽ നടപടി സ്വീകരിച്ചതെന്ന് അവർ പറയുന്നു.