ലോകത്തിലുടനീളമുള്ള ക്രിമിനല്‍ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 6.8 മില്യണ്‍ അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഈ വര്‍ഷം ആറ് മാസങ്ങള്‍ക്കുള്ളിലാണ് അക്കൗണ്ടുകള്‍ ഇല്ലാതാക്കിയതെന്ന് മെറ്റ വ്യക്തമാക്കി. ഉപയോക്താക്കളെ പരിചിതമല്ലാത്ത ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് തടയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതായും വാട്‌സ്ആപ്പ് അറിയിച്ചു.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനായാണ് കമ്പനി സേഫ്റ്റി ഓവര്‍വ്യൂ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റിലില്ലാത്തവര്‍ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളില്‍ ഉപയോക്താക്കളെ ചേര്‍ത്താല്‍ സേഫ്റ്റി ഓവര്‍വ്യൂ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.
ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പില്‍ ആഡ് ആക്കിയത്, ക്രിയേറ്റ് ചെയ്തത് ആര്, എത്ര അംഗങ്ങളുണ്ട്, തിയതി തുടങ്ങി എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു.