ആന്‍ഡി കാംബെല്ലിന്റെ 1985 മോഡല്‍ ടൊയോട്ട ടെര്‍സല്‍ എന്ന കാറിന് നിറയെ പ്രത്യേകതകളുണ്ട്. ഏറെ പഴക്കം ചെന്ന ടെര്‍സലിന്റെ ഒരേയൊരു കുഴപ്പം ഓഡോമീറ്റര്‍ വേണ്ടത്ര ഉയരത്തില്‍ പോകുന്നില്ലെന്നാണ്. അതില്‍ 253,070 എന്നാണ് റീഡ് ചെയ്യുന്നത്. കാര്‍ 1,253,070 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. ഇത് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിരട്ടിയിലധികം വരും. അല്ലെങ്കില്‍ ഭൂമിയെ 31 തവണ ചുറ്റി സഞ്ചരിക്കാന്‍ ആവശ്യമായ കിലോമീറ്ററുകള്‍ ഈ കാര്‍ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴും മികച്ച പ്രകടനമാണ് കാര്‍ കാഴ്ചവെക്കുന്നത്.
കാംബെല്ലിന്റെ കൈവശം അത് തെളിയിക്കുന്ന ഫോട്ടോകളുണ്ട്. 2017 സെപ്റ്റംബറില്‍ 999,999 കിലോമാറ്ററില്‍ നിന്ന് 000,000 കിലോമീറ്ററായി മാറിയപ്പോഴുള്ള ഫോട്ടോ ഉണ്ട്.
1990 ല്‍ ഹാലിഫാക്‌സില്‍ നിന്നാണ് കാംബെല്‍ 85 ടെര്‍സല്‍ വാങ്ങിയത്. ഏകദേശം 125,000 കിലോമീറ്റര്‍ ഓടിയ വാഹനത്തിന് 2500 ഡോളര്‍ നല്‍കിയാണ് സ്വന്തമാക്കിയത്. അന്ന് മുതല്‍ തന്റെ ദൈനംദിന ഡ്രൈവിംഗിനായി അദ്ദേഹം കാര്‍ ഉപയോഗിച്ചു. എന്‍.എസ് വൈസ് കോര്‍ണറിലുള്ള തന്റെ വീട്ടില്‍ നിന്ന് ഹാലിഫാക്‌സിലുള്ള ജോലി സ്ഥലത്തേക്കും തിരിച്ചും എല്ലാ ദിവസവും കുറഞ്ഞത് 120 കിലോമീറ്റര്‍ ഡ്രൈവ് ചെയ്തു. വിരമിച്ചെങ്കിലും മാരിടൈംസില്‍, അല്ലെങ്കില്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് പോലുള്ള ദൂരെയുള്ള പ്രദേശങ്ങളിലേക്ക് വാഹനമോടിക്കാന്‍ അദ്ദേഹം ഈ കാര്‍ ഇപ്പോഴും ഉപയോഗിക്കുന്നു.