ചൈനയില്‍ ചിക്കുന്‍ഗുനിയ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് രോഗം വ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ ഇവിടെ 7000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് കോവിഡ് പാന്‍ഡെമിക് സമയത്ത് സ്വീകരിച്ചതിന് സമാനമായ നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗം ഏറ്റവും രൂക്ഷമായ ബാധിച്ചിരിക്കുന്നത് ഫൊഷാന്‍ നഗരത്തിലാണ്. ഇവിടെ രോഗികളോട് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത് വരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫോഷാന്‍ കൂടാതെ മറ്റ് 12 നഗരങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാത്രം ഏകദേശം 3,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.