സേഫ്‌വേയിൽ പ്രവിശ്യാ പതാക ഉപയോഗിച്ചതിനെച്ചൊല്ലി ആൽബർട്ടയിൽ വിവാദം

By: 600110 On: Aug 5, 2025, 10:34 AM

 

ആൽബെർട്ടയിൽ വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മെഡിസിൻ ഹാറ്റിലെ സൂപ്പർമാർക്കറ്റായ സേഫ്‌വേയിൽ പ്രവിശ്യാ പതാക  ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം. ഫോറെവർ കനേഡിയൻ" എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്.  പതാക രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിൽ ഉള്ള ആശങ്ക പലരും പങ്കു വെച്ചു.

സേഫ് വെയിൽ പതാക സ്ഥാപിച്ചതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. പതാക രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് ചിലർ പറയുന്നു. എന്നാൽ പതാക പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയപരമല്ലെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. തങ്ങളുടെ കടകളിൽ പതാകകൾ സ്ഥാപിക്കുന്നതിൽ ദുരുദ്ദേശ്യമോ രാഷ്ട്രീയമോ ഇല്ലെന്ന് സേഫ് വേ മാതൃ കമ്പനിയായ സോബീസ് അറിയിച്ചു. പകരം, പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന്  660 ന്യൂസ് റേഡിയോയ്ക്ക് നൽകിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ നീക്കം ചെയ്ത പതാക പിന്നീട് സ്റ്റോറിൽ വീണ്ടും സ്ഥാപിച്ചു. കാൽഗറിയിലെ ചില സേഫ്‌വേകളിൽ ആൽബെർട്ട പതാകകളും ഉണ്ട്.