അമേരിക്കയിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസൾക്ക് അപേക്ഷക്കുന്നവർക്ക് ബോണ്ടായി 15,000 യുഎസ് ഡോളർ വരെ കെട്ടിവയ്ക്കേണ്ടി വന്നേക്കും

By: 600110 On: Aug 5, 2025, 9:12 AM

 

 

. ഇത്തരമൊരു നിർദ്ദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. പലർക്കും ഈ ബോണ്ട്  താങ്ങാനാവുന്നതല്ല. 

ചൊവ്വാഴ്ച ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചൊരു നോട്ടീസിലാണ് പുതിയ ബോണ്ടിനെക്കുറിച്ചുള്ള പരാമർശം ഉള്ളത്. ഉയർന്ന ഓവർസ്റ്റേ നിരക്കുകളും അപര്യാപ്തമായ സുരക്ഷാ രേഖകളും ഉള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ 5,000 മുതൽ 15,000 യുഎസ് ഡോളർ വരെ ബോണ്ടുകളായി നല്കേണ്ടി വരിക. ഇതുമായി ബന്ധപ്പെട്ട് 12 മാസത്തെ പൈലറ്റ് പ്രോഗ്രാം ഉടൻ ആരംഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. ട്രംപ് ഭരണകൂടം വിസ അപേക്ഷകർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനിടയിലാണ് ഈ പുതിയ നിർദ്ദേശം.  നിരവധി വിസ പുതുക്കൽ അപേക്ഷകർക്ക്  നേരിട്ടുള്ള അഭിമുഖത്തിന് വിധേയരാകേണ്ടിവരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിരുന്നു. എന്നാൽ  മുൻകാലങ്ങളിൽ ഇതിൻ്റെ ആവശ്യമില്ലായിരുന്നു. വിസ ഡൈവേഴ്സിറ്റി ലോട്ടറി പ്രോഗ്രാമിലേക്കുള്ള അപേക്ഷകർക്ക് അവരുടെ പൗരത്വമുള്ള രാജ്യത്ത് നിന്നുള്ള സാധുവായ പാസ്‌പോർട്ടുകൾ ഉണ്ടായിരിക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.