തീപിടുത്തമുണ്ടായെന്ന് ഐഫോണ്‍ എസ്ഒഎസ് അലേര്‍ട്ട്: രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി വെര്‍നോണ്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം; ഒടുവില്‍ സന്ദേശം സാങ്കേതിക പിഴവാണെന്ന് കണ്ടെത്തി 

By: 600002 On: Aug 5, 2025, 8:59 AM

 


തീപിടുത്തമുണ്ടായെന്നും അടിയന്തര സഹായം ആവശ്യമുണ്ടെന്നും അറിയിച്ചെത്തിയ സന്ദേശത്തെ തുടര്‍ന്നാണ് വെര്‍നോണ്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ(എസ്എആര്‍)വിലെ പത്ത് വോളന്റിയര്‍മാര്‍ ഹെലികോപ്റ്ററുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. എന്നാല്‍ തിരിച്ചിലിനൊടുവില്‍ തീപിടുത്തമുണ്ടായെന്നത് വ്യാജ സന്ദേശമാണെന്ന് കണ്ടെത്തി. ഐഫോണില്‍ നിന്നും ആര്‍സിഎംപിക്ക് സാറ്റലൈറ്റ് എസ്ഒഎസ് സന്ദേശം സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന്  SAR ടീമിന് അന്വേഷണത്തിന് ഏല്‍പ്പിക്കുകയായിരുന്നു. 

തീപിടുത്തമുണ്ടായെന്നും ഒരാള്‍ അപകടത്തിലാണെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ജിപിഎസ് കോര്‍ഡിനേറ്റര്‍മാര്‍ പിനാക്കിള്‍സ് ലേക്കിനടുത്താണ് അപകടം സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞു. അടിയന്തര വൈദ്യ സഹായം അവശ്യമുള്ളയാളെ സഹായിക്കാന്‍ ആറ് വോളന്റിയര്‍മാരും നാല് ജീവനക്കാരുമുള്‍പ്പെടുന്ന സംഘം ഹെലികോപ്റ്ററില്‍ തിരിച്ചു. അതിനിടയില്‍ തട്ടിപ്പാണോയെന്ന് പരിശോധിക്കാന്‍ ആര്‍സിഎംപി എസ്എആര്‍ ടീമിനെ ഏല്‍പ്പിച്ചു. 

എന്നാല്‍ യാതൊരു എസ്ഒഎസ് സന്ദേശവും അയച്ചിട്ടില്ലായിരുന്നുവെന്ന് കണ്ടെത്തി. സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ച് പോയപ്പോള്‍ ഒരു വീട്ടിലുണ്ടായിരുന്ന ഫോണ്‍ കണ്ടെത്തി. സാങ്കേതിക പിഴവാണ് തെറ്റായ സന്ദേശമെത്താന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. എല്ലായ്‌പ്പോഴും സാങ്കേതികവിദ്യയെ വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്എആര്‍ ടീം അഭിപ്രായപ്പെട്ടു.