എണ്ണ ഉല്‍പ്പാദനം വീണ്ടും വര്‍ധിപ്പിക്കാന്‍ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഈമാസം മുതല്‍ 5,47,000 ബാരല്‍ പ്രതിദിനം അധികം ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയില്‍ മാറ്റം പ്രതിഫലിക്കും.
ഓണ്‍ലൈനായി ഞായറാഴ്ച ചേര്‍ന്ന അംഗരാജ്യങ്ങളുടെ യോഗത്തിലാണ് എട്ട് രാജ്യങ്ങള്‍ തങ്ങളുടെ ഉല്‍പ്പാദനം പ്രതിദിനം 5,47,000 ബാരല്‍ കൂട്ടാന്‍ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാഖിസ്ഥാന്‍, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക. ഈ മാസം മുതല്‍ തീരുമാനം നടപ്പിലാവും. എണ്ണ വിപണിയുടെ സ്ഥിരതയ്ക്ക് വേണ്ടിയാണ് ഈ തീരുമാനം.