ഗ്രീന്‍കാര്‍ഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയില്‍ നിന്നും ഭര്‍ത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യുവതി 

By: 600002 On: Aug 2, 2025, 12:54 PM

 


വ്യാജ കാരണം ചൂണ്ടിക്കാട്ടി അമേരിക്കയില്‍ അഭയം തേടിയെന്നും ഗ്രീന്‍ കാര്‍ഡിനായി തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്നും ആരോപിച്ച് ഭര്‍ത്താവിനെ നാടുകടത്തണമെന്ന് ഐസിഇയോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ യുവതി. സമന്‍പ്രീത് എന്ന യുവതിയാണ് ഭര്‍ത്താവ് നവ്രീത് സിംഗിനെതിരെ രംഗത്തെത്തിയത്. 

താന്‍ ഇന്ത്യയില്‍ താമസിക്കുന്നുവെന്നും നവ്രീത് സിംഗ് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലാണെന്നും സമന്‍പ്രീത് പറഞ്ഞു. 2022 ലാണ് ഇന്ത്യയില്‍ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് നവ്രീത് അമേരിക്കയില്‍ എത്തിയത്. ഇവരുടെ ബന്ധത്തില്‍ ഏഴ് വയസ്സുള്ള മകളുമുണ്ട്. 

രാജ്യത്ത് അഭയം ലഭിക്കുമെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച ഭര്‍ത്താവിനെ നാടുകടത്തണമെന്നാണ് സമന്‍പ്രീതിന്റെ ആവശ്യം. ഗ്രീന്‍ കാര്‍ഡിനായി അമേരിക്കയിലുള്ള യുവതിയെ വിവാഹം കഴിക്കുകയാണെന്ന് പിതാവിനോട് പറഞ്ഞതായും സമന്‍പ്രീത് ആരോപിച്ചു. എപ്പോള്‍ ആവശ്യപ്പെട്ടാലും ഭര്‍ത്താവിന്റെ വ്യാജ അഭയത്തിന്റെ തെളിവ് നല്‍കാന്‍ കഴിയുമെന്നും സമന്‍പ്രീത് വ്യക്തമാക്കി,