ടൊറന്റോയില്‍ ആദ്യമായി മനുഷ്യനില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചു 

By: 600002 On: Aug 1, 2025, 9:14 AM

 

ടൊറന്റോയില്‍ ആദ്യമായി മനുഷ്യനില്‍ വെസ്റ്റ് നൈല്‍ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായൊരാളിലാണ് കേസ് സ്ഥിരീകരിച്ചതെന്ന് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. എന്നാല്‍ മറ്റ് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

ജൂലൈ 18 ന് ടൊറന്റോയിലെ കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ കണ്ടെത്തല്‍. ഈ വര്‍ഷം ഇതാദ്യമായാണ് കാനഡയില്‍ മനുഷ്യരില്‍ വെസ്റ്റ് നൈല്‍ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ രാജ്യത്തിന് പുറത്ത് യാത്ര ചെയ്ത രണ്ട് കനേഡിയന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം രോഗം ബാധിച്ചിരുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ പറഞ്ഞു.