തീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്ക

By: 600007 On: Jul 31, 2025, 4:21 PM

 

 

ന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം രാജ്യത്തെ രത്‌ന-ആഭരണ വ്യവസായത്തിന് കനത്ത പ്രഹരമാകുമെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയിലെ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളെ ഇത് ബാധിക്കുമെന്നും ആഭരണ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരും പറയുന്നു. നേരത്തെ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ ഈ മേഖലയിലെ അന്‍പതിനായിരത്തോളം തൊഴിലാളികളെ ബാധിച്ചിരുന്നതായി ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ അപകടത്തില്‍:

023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്‌ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്‌ന ആഭരണങ്ങള്‍ . 2024 കലണ്ടര്‍ വര്‍ഷത്തില്‍, അമേരിക്കയുടെ മൊത്തം 89.12 ബില്യണ്‍ ഡോളറിന്റെ രത്‌ന, ആഭരണ ഇറക്കുമതിയുടെ 12.99% ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്തതെന്ന് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (യുഎസ്‌ഐടിസി) കണക്കുകള്‍ പറയുന്നു. വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളുടെ 85% യുഎസിലേക്കാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്‌ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്‌ന ആഭരണങ്ങള്‍ . വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎസ്.

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളില്‍ പ്രതീക്ഷ: ഓഗസ്റ്റ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ ആറാം ഘട്ടത്തില്‍ ഒരു കരാര്‍ ഉറപ്പിക്കാനോ, അല്ലെങ്കില്‍ യുഎസ് പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഇടക്കാല കരാറിലെത്താനോ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യവസായ മേഖല.