പ്രധാനപലിശ നിരക്ക് 2.75 ശതമാനമായി നിലനിര്‍ത്തി ബാങ്ക് ഓഫ് കാനഡ 

By: 600002 On: Jul 31, 2025, 9:53 AM

 


പ്രധാന പലിശനിരക്ക് വീണ്ടും 2.75 ശതമാനമായി നിലനിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബാങ്ക് ഓഫ് കാനഡ. നിലവിലെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പലിശ നിരക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 2024 ജൂണില്‍ ആരംഭിച്ച് 2025 മാര്‍ച്ചില്‍ അവസാനിച്ച തുടര്‍ച്ചയായ ഏഴ് നിരക്ക് വെട്ടിക്കുറവുകള്‍ക്ക് ശേഷം തുടര്‍ച്ചയായി മൂന്ന് തവണയാണ് ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് സ്ഥിരമായി നിലനിര്‍ത്തുന്നത്. 

താരിഫുകളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയും കാനഡ-യുഎസ് വ്യാപാര ചര്‍ച്ചകളുടെ ഫലവും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ പലിശ നിരക്ക് 2.75 ശതമാനമായി നിലനിര്‍ത്തിയത്.