കാല്‍ഗറിയില്‍ സിട്രെയിന്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വാരാന്ത്യത്തില്‍ സിട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് താനും സുഹൃത്തും ആക്രമണത്തിനിരയായതായി കാല്‍ഗറിയില്‍ പുതുതായെത്തിയ യുവതി പറയുന്നു. പൊതുഗതാഗത സംവിധാനത്തില്‍ സഞ്ചരിക്കുമ്പോള്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് യുവതി ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഞായറാഴ്ച വൈകിട്ട് 6.30ന് വിക്ടോറിയ പാര്‍ക്ക് സിട്രെയിന്‍ സ്റ്റേഷനില്‍ വെച്ചാണ് താനും സുഹൃത്തും ആക്രമണത്തിനിരയായതെന്ന് യുവതി പറഞ്ഞു.
സുഹൃത്തിന്റെ കാലില്‍ ചവിട്ടിയ അക്രമിയെ ഇവര്‍ ചോദ്യംചെയ്തു. പോലീസില്‍ അറിയിക്കാനായി അക്രമിയുടെ ഫോട്ടോ എടുക്കുകയും ചെയ്തതോടെ അക്രമി കൂടുതല്‍ അക്രമാസക്തനായി. ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ എത്തുകയും ട്രെയിനിലുണ്ടായൊരാള്‍ തന്നെ ട്രെയിനിലേക്ക് വലിച്ച് കയറ്റുകയും ചെയ്തതായി യുവതി പറഞ്ഞു.
പോലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.