വാന്‍കുവര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വീടുകളുടെ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ഇപ്പോഴും വീടുകള്‍ വാങ്ങുന്നത് ചെലവേറിയതാണെന്ന് സെഞ്ച്വറി 21 പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയിലുടനീളമുള്ള 50 കമ്മ്യൂണിറ്റികളെ പരിശോധിച്ചാണ് സെഞ്ച്വറി 21 റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ വാന്‍കുവറില്‍ വീടുകളുടെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വാന്‍കുവര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
വാന്‍കുവര്‍ വെസ്റ്റ് എന്‍ഡിലെ ഒരു ഡിറ്റാച്ച്ഡ് വീടിന് ചതുരശ്ര അടിക്ക് 1,110 ഡോളറായി കണക്കാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഡൗണ്‍ടൗണ്‍ ഏരിയയിലെ ശരാശരി കോണ്ടോയ്ക്ക് ചതുരശ്ര അടിക്ക് 1,206 ഡോളര്‍ വില വരും.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കോണ്ടോസ് ഡൗണ്‍ടൗണില്‍ 4.59 ശതമാനം കുറവുണ്ടായി. വെസ്റ്റ് എന്‍ഡിലെ വീടുകളില്‍ 4.39 ശതമാനമാണ് കുറവുണ്ടായത്. വാന്‍കുവര്‍, കെലോന തുടങ്ങിയപ്രധാന നഗരങ്ങളില്‍ നിന്നും മാറുമ്പോള്‍ ചതുരശ്ര അടിക്ക് വില ഗണ്യമായി കുറയുന്നുണ്ട്. ബേണബി പോലുള്ള നഗരങ്ങളില്‍ വില 12 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.