പ്രാണികളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ ട്രഡീഷണല്‍ ബസ്മതി അരി കോസ്റ്റ്‌കോ തിരിച്ചുവിളിച്ചു. റീകോള്‍ നോട്ടീസ് അനുസരിച്ച് ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെ ബീസി, ആല്‍ബെര്‍ട്ട, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ കോസ്റ്റ്‌കോ വെയര്‍ഹൗസുകളില്‍ വിറ്റഴിച്ച ബസുമതി അരിയാണ് തിരിച്ചുവിളിച്ചത്. ആരുടെയെങ്കിലും കൈവശം കിര്‍ക്ക്‌ലാന്‍ഡ് സിഗ്നേച്ചര്‍ ബസ്മതി അരിയുണ്ടെങ്കില്‍ അത് ഉപയോഗിക്കരുതെന്ന് നോട്ടീസില്‍ കോസ്റ്റ്‌കോ പറയുന്നു.
അഞ്ച് കിലോഗ്രാം ബസ്മതി അരിയാണ് തിരിച്ചുവിളിച്ചതെന്ന് കോസ്റ്റ്‌കോ കസ്റ്റമര്‍ സര്‍വീസ് പ്രതിനിധി സ്ഥിരീകരിച്ചു. ss/01/25/5922, ss/01/25/5923 എന്നിവയാണ് ബാധിച്ച അരിയുടെ നമ്പര്‍. കേടുവന്ന ബസ്മതി അരി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അത് കോസ്റ്റ്‌കോ വെയര്‍ഹൗസില്‍ തിരികെ ഏല്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും ലഭിക്കുമെന്ന് അറിയിച്ചു.