കിഴക്കന്‍ കരീബിയനില്‍ വീടുകള്‍ വാങ്ങിയാല്‍ പാസ്‌പോര്‍ട്ടും സ്വന്തമാക്കാന്‍ കഴിയുന്ന ദ്വീപ് രാജ്യങ്ങളുണ്ട്. കൂടുതല്‍ പ്രോപ്പര്‍ട്ടി ലിസ്റ്റിംഗുകള്‍ പാസ്‌പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അമേരിക്കയിലെ രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിരത കരീബിയന്‍ ദ്വീപുകളിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ആന്റിഗ്വ ആന്‍ഡ് ബര്‍മുഡ, ഡൊമിനിക്ക, ഗ്രെനഡ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ എന്നീ അഞ്ച് ദ്വീപ് രാജ്യങ്ങള്‍ 200,000 ഡോളര്‍ മുതല്‍ നിക്ഷേപം വഴിയുള്ള പൗരത്വം(CBI) വാഗ്ദാനം ചെയ്യുന്നു.
ഈ ദ്വീപ് രാജ്യങ്ങളിലൊന്നില്‍ ഒരു വീട് വാങ്ങുന്നതിലൂടെ യൂറോപ്പിലെ ഷെങ്കന്‍ ഏരിയ ഉള്‍പ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്‌പോര്‍ട്ടും ലഭിക്കും. സമ്പന്നരെ സംബന്ധിച്ചിടത്തോളം മൂലധന നേട്ടം, അനന്തരാവകാശം തുടങ്ങിയവ ദ്വീപുകളില്‍ ഇല്ലെന്നതും ചില സന്ദര്‍ഭങ്ങളില്‍ വരുമാനത്തിന്മേലുള്ള നികുതിയുടെ അഭാവവും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കൂടാതെ, വീട് വാങ്ങുന്നവര്‍ക്ക് നിലവിലുള്ള പൗരത്വം നിലനിര്‍ത്താന്‍ അനുവദിക്കുന്നു.
അതേസമയം, വീട് വാങ്ങിയാല്‍ പൗരത്വമെന്ന പദ്ധതിക്ക് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തില്‍ മേല്‍നോട്ടത്തിലെ അപര്യാപ്തത കുറ്റവാളികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ സഹായിച്ചേക്കാമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കരീബിയന്‍ സിബിഐ രാജ്യങ്ങള്‍ക്കുള്ള വിസ രഹിത പ്രവേശനം പിന്‍വലിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ഒരു മാര്‍ഗമായി അത്തരം പദ്ധതികള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്ക മുന്‍പും ആശങ്ക പ്രകടിപ്പിച്ചിരുന്നു.