അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന മൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും എല്ലുകള്‍ ദുര്‍ബലമാകാനും കാരണമാകും. പ്രായം ഏറുന്നതുകൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും മോശം ജീവിതശൈലിയും മോശം ഭക്ഷണക്രമം കൊണ്ടും രോഗ സാധ്യത കൂടാം
ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണങ്ങള്‍:
അസ്ഥി വേദന, അസ്ഥി ബലഹീനത, നടുവേദന, മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട്, കഴുത്ത് വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, ഉയരം കുറയുക, പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്‍ക്കുക തുടങ്ങിയവയൊക്കെയാണ് ഓസ്റ്റിയോപൊറോസിസിന്‍റെ ലക്ഷണങ്ങള്‍.
ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍:
കാത്സ്യവും വിറ്റാമിൻ ഡിയും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി പാല്‍, തൈര്, ബട്ടര്‍, ചീസ്, ഇലക്കറികള്‍, മുട്ട, മത്സ്യം, ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.