ആല്‍ബെര്‍ട്ടയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കാന്‍സര്‍ സെന്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്). കാല്‍ഗറിയിലെ ആര്‍തര്‍ ജെഇ ചൈല്‍ഡ് കാന്‍സര്‍ സെന്റര്‍, എഡ്മന്റണിലെ ക്രോസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലെത്ത്ബ്രിഡ്ജിലെ ജാക്ക് ആഡി കാന്‍സര്‍ സെന്റര്‍, ഗ്രാന്‍ഡെ പ്രയറി കാന്‍സര്‍ സെന്റര്‍ എന്നിവടങ്ങളില്‍ ഇനിമുതല്‍ രോഗിക്ക് പരമാവധി രണ്ട് സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് എഎച്ച്എസ് അറിയിച്ചു.
ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള രോഗികളെ പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറവുള്ളവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് എഎച്ച്എസ് പറയുന്നു. പ്രവിശ്യയില്‍ വെള്ളിയാഴ്ച വരെ 1538 അഞ്ചാംപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.