ഫ്രാൻസിനൊപ്പം ചേർന്ന് കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ലിബറൽ എംപിമാർ

By: 600110 On: Jul 26, 2025, 1:31 PM

 

ഫ്രാൻസിനൊപ്പം ചേർന്ന് കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ലിബറൽ എംപിമാർ ആവശ്യപ്പെട്ടു. പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിൽ ഫ്രാൻസിൻ്റെ മാതൃക പിന്തുടരണമെന്നാണ്  ലിബറൽ പാർലമെൻ്റ് അംഗങ്ങൾ കനേഡിയൻ സർക്കാരിനോട് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.  

കാനഡ ഫ്രാൻസിനൊപ്പം  ചേരണമെന്ന് ടൊറൻ്റോ എംപി സൽമ സാഹിദ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പലസ്തീൻ ജനതയുടെ നീതിക്ക് "അംഗീകാരം ആവശ്യമാണ്" എന്ന് ആവശ്യപ്പെട്ട് എംപി ഫാരെസ് അൽ സൗദും, സോഷ്യൽ മീഡിയയിൽ  പോസ്റ്റിലൂടെ രംഗത്തെത്തി. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേലികൾക്കും പലസ്തീനികൾക്കും സമാധാനവും സുരക്ഷയും ഉറപ്പുനൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ കാനഡ പിന്തുണയ്ക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി, വ്യാഴാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വക്തമാക്കിയിരുന്നു. എന്നാൽ ഫ്രാൻസിനൊപ്പം പലസ്തീന് അംഗീകാരം നല്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്കിയിരുന്നില്ല.