യുവാക്കളിൽ ക്യാൻസർ കൂടി വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, 20, 30, 40 വയസ്സിനിടയിലുള്ളവർ ഉൾപ്പെടെയുള്ള യുവാക്കൾക്കിടയിൽ ക്യാൻസർ രോഗനിർണയത്തിൽ ഗണ്യമായ വർദ്ധനവ് കാണപ്പെടുന്നതായി ഗവേഷകർ പറയുന്നു.
മോശം ജീവിതശൈലി, വിട്ടുമാറാത്ത സമ്മർദ്ദം, അമിതമായ പുകയില ഉപയോഗം, വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തൽ എന്നിവയാണ് ക്യാൻസര് കേസുകൾ കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ.
വളരെ ചെറുപ്പത്തിൽ തന്നെ ക്യാൻസർ കാണപ്പെടുന്നുണ്ട്. 20 വയസുള്ളവരിലും കൗമാരക്കാരിലും ഇന്ന് ക്യാൻസർ കേസുകൾ കൂടി വരുന്നതായി കാണുന്നുണ്ടെന്ന് പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. അലോക് ചോപ്ര പറഞ്ഞു. പാരമ്പര്യം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
പാരമ്പര്യമായി ലഭിക്കുന്ന മ്യൂട്ടേഷനുകളിൽ നിന്നാണ് 5% മുതൽ 10% വരെ ക്യാൻസറുകൾ വരുന്നത്. അതായത് 95% വരെ നമ്മുടെ ജീവിതശൈലി, നമ്മുടെ ഭക്ഷണക്രമം, സമ്മർദ്ദം, വിഷവസ്തുക്കൾ, അണുബാധകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏകദേശം 30% മുതൽ 35% വരെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. 30% പുകയില ഉപയോഗം മൂലമാണെങ്കിൽ, 15%-20% വിട്ടുമാറാത്ത അണുബാധകൾ, പൂപ്പലുകൾ എന്നിവയിൽ നിന്നാണ് വരുന്നതെന്ന് ഡോ. അലോക് പറഞ്ഞു
ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ
പുകവലി
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം
അമിതമായ പഞ്ചസാര ഉപഭോഗം
വിട്ടുമാറാത്ത സമ്മർദ്ദം
കീടനാശിനികളുടെ ഉപയോഗം
പരിസ്ഥിതി വിഷവസ്തുക്കൾ
അണുബാധകൾ
ആരോഗ്യകരമായ ശീലങ്ങളിലൂടെ ചില ശീലങ്ങളിലൂടെ ക്യാൻസർ സാധ്യത കുറയ്ക്കാം.
1. സരസഫലങ്ങൾ, ഇലക്കറികൾ, അവാക്കാഡോ, നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കും.
2. ദിവസം 20-30 മിനിറ്റ് നേരം വ്യായാമം ചെയ്യുക. ഇത് കൊളസ്ട്രോളും ഇൻസുലിനും കുറയ്ക്കും.
3. ദിവസവും രാവിലെ അൽപം നേരം വെയിൽ കൊള്ളുക. ഇത് ക്യാൻസർ കുറയ്ക്കും.
4. നല്ല ഗുണനിലവാരമുള്ള ഉറക്കം നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും. മതിയായ ഉറക്കം ഹോർമോൺ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
5. മലിനീകരണ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് തടയേണ്ടത് വളരെ പ്രധാനമാണ്. വായുവിന്റെ ഗുണനിലവാരം മോശമാകുമ്പോൾ പുറത്ത് മാസ്ക് ധരിക്കുക.
6. നിങ്ങളുടെ ഭക്ഷണത്തിൽ ഔഷധസസ്യങ്ങൾ ചേർക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുക മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.