കാനഡയിലേക്ക് എത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും സ്വീകരിക്കാനുള്ള ഫെഡറൽ സർക്കാരിൻ്റെ പദ്ധതിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ആൽബെർട്ടയിലെ ഇമിഗ്രേഷൻ മന്ത്രി. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ മുമ്പ് താൽപര്യം പ്രകടിപ്പിച്ചവരിൽ നിന്ന് 10,000 അപേക്ഷകൾ സ്വീകരിക്കാൻ ഫെഡറൽ സർക്കാർ പദ്ധതിയിടുന്നതിനെതിരെയാമ് ജോസഫ് ഷോ എതിർപ്പ് അറിയിച്ചത്.
10,000 എന്ന കണക്കിനോടാണ് തനിക്ക് എതിർപ്പെന്ന് ഷോവ് പറഞ്ഞു. പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ, ഭവന നിർമ്മാണം, സാമൂഹിക സേവനങ്ങൾ എന്നിവയ്ക്ക് ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലെന്നും അമിതമായി തിരക്ക് അനുഭവപ്പെട്ടേക്കാമെന്നും ഷോ ഒരു പ്രസ്താവനയിൽ പറഞ്ഞു. കുടിയേറ്റക്കാരുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെ 24500 പേർക്ക് അനുമതി നല്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്ന്സ ഫെഡറൽ ഇമിഗ്രേഷൻ മന്ത്രി ലെന ഡിയാബ് പറഞ്ഞു. 2020 ൽ മാതാപിതാക്കളെയോ മുത്തശ്ശിമാരെയോ സ്പോൺസർ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ച ആളുകളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കുന്നൂള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. പ്രിയപ്പെട്ടവരെ കാനഡയിൽ താമസിപ്പിക്കാനും ജോലി ചെയ്യാനും കനേഡിയൻ പൗരന്മാരെയും സ്ഥിര താമസക്കാരെയും സഹായിക്കുന്നതിന് ഫെഡറൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാനഡയിലെ കുടിയേറ്റ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് കുടുംബ പുനരേകീകരണം എന്നും ഡയബിന്റെ വക്താവ് ഒരു ഇമെയിലിൽ അറിയിച്ചു